COMPUTER LAB

ചെറുവറ്റ സേവാ ഭാരതി ബാലികാസദനത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്‌ഘാടനം ജെംസ് ആൻഡ് ജുവല്ലറി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ കരീം മുഹമ്മദ് നിലവിളക്ക് തെളിയിച്ച് നിർവഹിച്ചു.

സ്വാർഥത ഇല്ലാത്ത മനസ്സുകൾക്കേ സമാജത്തെ സത്യസന്ധമായി സേവിക്കാൻ സാധിക്കുകയുള്ളുവെന്നും അതിന് മനസ്സ് പാകപ്പെടുത്തി എടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാം സ്വപ്നം കണ്ട നവ ഭാരതത്തെ സ്വപ്നം കാണണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. സേവാ ഭാരതി ജില്ലാ ജനറൽ സെക്രട്ടറി എം സി ഷാജകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബാലികസദനം കമ്മറ്റി ഉപാധ്യക്ഷൻ കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സദനത്തിനു ലഭിച്ച ലാപ്ടോപ്പ് സദനത്തിലെ മുതിർന്ന കുട്ടിയും സിവിൽ ഡിപ്ലോമ വിദ്യാർത്ഥിനിയുമായ ഹരിത രാജിന് അദ്ദേഹം നൽകി.

ലയൺസ്‌ ക്ലബ് കാലിക്കറ്റ് സിറ്റി കമ്മറ്റീയുടെ വകയായുള്ള വാട്ടർ പ്യൂരിഫയർ, ക്ലബ് പ്രസിഡന്റ് വിനോദ് അയണിക്കാട്ടിൽ നിന്ന് സദനം ട്രഷറർ വി ദയാനന്ദൻ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ എം സിബഹത്തുള്ള, വാർഡ് മെമ്പർ പ്രബിത കുമാരി, ബാലികസദനം സെക്രട്ടറി സി ഗംഗാധരൻ, ജോയിന്റ് സെക്രട്ടറി രജനി സുരേഷ്, ഒ അജുദേവി, എന്നിവർ സംസാരിച്ചു.