R Hari

കോഴിക്കോട് സേവാഭാരതി അതിൻറെ വെബ്സൈറ്റ് തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്നു. എന്നറിഞ്ഞ് വളരെ സന്തോഷിക്കുന്നു. ‘മമ’ (എന്റേത്) എന്ന നിലപാടിൽ ചുരുണ്ടുകൂടി കഴിയുന്നത് മൃത്യുസമവും ‘ന മമ’ (എന്റേതല്ല) എന്ന് ചിന്തിച്ചു പെരുമാറുന്നത് അമൃത സമവും ആണെന്ന് ശ്രീ കൃഷ്ണൻ ഉപദേശിക്കുന്നുണ്ട്. ആ പാരമ്പര്യവുമായി അവതരിച്ച ശ്രീരാമകൃഷ്ണ പരമഹംസർ തന്റെ ശിഷ്യന്മാരുടെ മുൻപിൽ വച്ച ആദർശം ” ഞാനല്ല നീ തന്നെ ” എന്നതാണ്. ആ പരമ്പരയിൽ നിന്ന് ദീക്ഷ സ്വീകരിച്ച പൂജനീയ ഗുരുജി ഗോൾവാൾക്കറുടെ ജീവിത ബോധവാക്യം ” മേം നഹി തൂ ഹീ ” എന്നായിരുന്നു.അതെ ആശയമാണ് സേവാഭാരതിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രജോതനമെന്ന് സ്പഷ്ടമാണ് നമ്മുടെ പവിത്ര വേദങ്ങളിൽ ഉദ്ബോധിപ്പിക്കുന്ന ” ഇദം ന മമ ” ( സമർപ്പിക്കപ്പെട്ട ഇത് എന്റേതല്ല, സമാജദേവന്റേതാണ് ) എന്നതാണ് ഇതിന്റെ എല്ലാം ബീജതത്ത്വം. അത് മുറുകെപ്പിടിച്ച് മുന്നോട്ടു പോകുന്ന കോഴിക്കോട് സേവാഭാരതിക്ക്‌ സകല വിധ ഭാവുകങ്ങളും നേരുന്നു. നിങ്ങളുടെ പ്രവർത്തനം കണ്ടറിഞ്ഞുകൊണ്ട്, പങ്കാളിത്തത്തിൽ കൂടി സഹായിക്കാൻ ഒട്ടേറെ നിസ്വാർത്ഥമതികൾ മുന്നോട്ടുവരട്ടെ എന്നുകൂടി പ്രാർഥിക്കുന്നു.

ആർ ഹരി
മാധവനിവാസ്
പേരണ്ടൂർ റോഡ്, എളമക്കര.
കൊച്ചി

കൊച്ചി – 26
27 – 2 – 2017