Shelter for All – 14th Home

കോഴിക്കോട് സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം എന്ന പദ്ധതിയുടെ ഭാഗമായി സേവാഭാരതി ചെറുവണ്ണൂര്‍ യുണിറ്റ് കുണ്ടായിത്തോട് ആമാംകുനി വയലില്‍ പയറ്റുവളപ്പില്‍ രവീന്ദ്രന്റെ കുടുംബത്തിന് പുനര്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം സേവാഭാരതി കോഴിക്കോട് ജില്ലാ ജനറല്‍ സിക്രട്ടറി എം.സി.ഷാജകുമാര്‍ നിര്‍വ്വഹിച്ചു . ജില്ലാ സമിതി അംഗം സുരേഷ് .പി സ്വഗതം പറഞ്ഞു , ജില്ലാ സമിതി അംഗം കെ.എ.വിജയന്‍ മേനോക്കി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ട്രഷറര്‍ എ.ശശിധരന്‍, സിക്രട്ടറി ദയാനന്ദന്‍,ചെറുവണ്ണൂര്‍ യൂണിറ്റ്  പ്രസിഡന്റ് എന്‍.കെ.വിജയകുമാര്‍, സിക്രട്ടറി കെ.സജീഷ്, ബി.ജെ.പി.മണ്ഡലം സിക്രട്ടറി പി.ഗിരീഷ്,  ആര്‍.എസ്സ്.എസ്സ്. ബേപ്പൂര്‍ നഗര്‍ സേവാ പ്രമുഖ് പി.എം.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു .

തലചായ്ക്കാൻ ഒരിടം പദ്ധതി പ്രകാരം കോഴിക്കോട് സേവാഭാരതിയുടെ 14മത് വീടാണിത്