MOBILITY

കോഴിക്കോട് സേവാഭാരതി ബാലികാസദനത്തിന് കെ.വി.ആർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു പുതിയ മാരുതി വാഹനം സംഭാവന ചെയ്തു.

സദനം മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ വി ആർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ കെ.പി.നായർ സേവാഭാരതി ജില്ലാ അധ്യക്ഷൻ ഡോ. പി. രാമകൃഷ്ണന് താക്കോൽ ദാനം നടത്തുകയുണ്ടായി. തുടർന്ന് നടന്ന പൊതു ചടങ്ങിൽ ഡോ. പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ശ്രീ കെ. പി. നായർ, എം. സി. ഷാജകുമാർ, കെ. കെ. നായർ കോഴിക്കോട്, പി. ഉണ്ണികൃഷ്ണൻ പന്തീരാങ്കാവ് എന്നിവർ പ്രസംഗിച്ചു. സദനത്തിലെ ബാലികമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

സി. ഗംഗാധരൻ സ്വാഗതവും വി. ദയാനന്ദൻ നന്ദിയും പറഞ്ഞു.